കൊച്ചി: കൊച്ചി മെട്രോ സര്‍വീസ് തൈക്കൂടംവരെ നീട്ടുന്നതിന്റെ ഭാഗമായുള്ള സുരക്ഷാപരിശോധന 30,31തിയതികളില്‍ നടക്കും.മെട്രോ റെയില്‍ സുരക്ഷാ കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും പരിശോധന നടത്തുക. എറണാകുളം മഹാരാജാസ് മുതല്‍ പുതുതായി സര്‍വീസ് ആരംഭിക്കുന്ന 5.6 കിലോമീറ്റര്‍ ദൂരത്തിനിടയിലെ അഞ്ച് സ്റ്റേഷനുകളുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുക. ഈ ദൂരത്തിനിടയിലുള്ള തൂണുകളുടെ നിര്‍മാണം,ഫൗണ്ടേഷന്,ഗര്‍ഡറുകള്‍, പാലങ്ങള്‍.സ്റ്റീലില്‍ നിര്‍മിച്ചിരിക്കുന്ന പാലങ്ങള്‍ അടക്കം സംഘം പരിശോധിക്കും.ഇവയുടെ ഡിസൈനും വിലയിരുത്തും. ഈ ദൂരത്തിനിടയിലെ ട്രാക്കിലെ ചരിവ്, കയറ്റം,കൂട്ടിച്ചേര്‍ക്കലുകള്‍,വളവുകള്‍.പാളത്തിന്റെ സുരക്ഷ എന്നിവ പരിശോധിക്കും.
ഇലക്ട്രിക് വിഭാഗത്തിലെ ലിഫ്റ്റ്, എസ്കലേറ്റര്‍,അഗ്നിശമനാസംവിധാനങ്ങള് എമര്‍ജന്‍സി ട്രിപ്പിങ്ങ് സ്വിച്ച്, എമര്‍ജന്‍സി ടെലഫോണ്‍ സംവിധാനങ്ങള്‍ എന്നിവയും സിഗ്നല്‍ സംവിധാനങ്ങള്‍,സിഗ്നല്‍ എക്യുപ്മെന്റ് റൂം,കംപ്യൂട്ടര്‍ സംവിധാനങ്ങള്‍, യാത്രക്കാര്‍ക്കുള്ള സംവിധാനങ്ങളുടെ വിലയിരുത്തലുകള്‍ എന്നിവയും രണ്ടു ദിവസമായി സംഘം പരിശോധിക്കും.പരിശോധന തൃപ്തികരമായി പൂര്‍ത്തിയാക്കി സുരക്ഷാകമ്മിഷണര്‍ സര്‍ട്ടിഫിക്കറ്റ് നല്കിയാല് മാത്രമെ യാത്രക്കാരെയും വഹിച്ചുകൊണ്ടുള്ള മെട്രോ യാത്രയ്ക്ക് അനുമതി ലഭിക്കുകയുള്ളു. കഴിഞ്ഞദിവസങ്ങളില്‍ മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള മെട്രോയുടെ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. യാത്രക്കാര്‍ക്ക് പകരം മണല്‍ചാക്ക് നിറച്ചായിരുന്നു യാത്ര. നിലവിയില്‍ ആലുവയില്‍ നിന്നും മഹാരാജാസ് ഗ്രൗണ്ട് വരെയാണ് മെട്രോ സര്‍വീസ് നടത്തുന്നത്. ദിനംപ്രതി 40,000 പേര് മെട്രോയില്‍ യാത്ര ചെയ്യുന്നെന്നാണ് കണക്ക്. സര്‍വീസ് തൈക്കൂടെ വരെ നീട്ടുന്നതോടെ യാത്രക്കാരുടെ എണ്ണം ഗണ്യമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൈക്കൂടത്തുനിന്ന് പേട്ടയിലേക്ക് നീട്ടുന്നതിനുള്ള നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്. സുരക്ഷാപരിശോധന പൂര്‍ത്തിയാക്കി ഓണത്തിനുമുമ്പ് തൈക്കൂടം വരെ സര്‍വീസ് നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.