ഒഡീഷ: ഒഡീഷയിൽ വെടിയേറ്റ് കൊല്ലപ്പെട്ട ആരോഗ്യമന്ത്രി നബ കിഷോർ ദാസിൻ്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ജന്മനാടായ ജാർസുഗുദയിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. മുഖ്യമന്ത്രി നവീൻ പട്നായിക്, ഗവർണർ, മന്ത്രിമാർ എന്നിവർ വസതിയിൽ എത്തി അന്തിമോപചാരം അർപ്പിച്ചു. സംസ്ഥാനത്ത് മൂന്നുദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കൊലപാതകത്തിന് പിന്നാലെ പിടികൂടിയ എഎസ്ഐ ഗോപാൽദാസിൻ്റെ
ചോദ്യം ചെയ്യൽ തുടരുകയാണ്. ഇന്നലെ ഉച്ചക്കായിരുന്നു സംഭവം. അംഗരക്ഷകനായ എഎസ്ഐ ഗോപാൽ
ദാസിൻ്റെ വെടിയേറ്റാണ് മന്ത്രി മരിച്ചത്. സർവീസ് റിവോൾവറിൽ നിന്നാണ് ഗോപാൽ ദാസ്
വെടിയുതിർത്തത്. മന്ത്രിയുടെ അംഗരക്ഷകരിൽ പെട്ട മറ്റൊരാൾക്കും വെടിയേറ്റു. വെടിയേറ്റ
മന്ത്രിയെ വെന്റിലേറ്ററിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.മന്ത്രിയുടെ നെഞ്ചിനാണ് വെടിയേറ്റത്.