വല്ലപ്പുഴ റെയിൽവേ ഗേറ്റിന് സമീപം നിലമ്പൂരിൽ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന എക്സ്പ്രസിന്റെ എഞ്ചിനാണ് പാളം തെറ്റിയത്.ഇന്ന് വൈകുന്നേരത്തോടെയായിരുന്നു അപകടം.അപകടത്തിൽ ആർക്കും പരിക്കില്ല.ശബ്ദം കേട്ടാണ് പ്രദേശവാസികള്‍ അപകടവിവരം അറിഞ്ഞത്. അപകടത്തെ തുടർന്ന് പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. അപകടത്തിന്റെ കാരണം വ്യക്തമല്ല.