പാല കടനാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ മാനത്തൂരിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റു. ഇന്ന് രാവിലെയാണ് പെരുന്തേനീച്ചയുടെ ആക്രമണം ഉണ്ടായത്. ഗൃഹനാഥനായ 50 വയസുള്ള പാമ്പനാൽ ചാക്കോയെ ആദ്യം തേനീച്ച കുത്തി. പിന്നീട് ഭാര്യ മേരിയെയും, മകൾ മായയെയും, മായയുടെ മകൾ ഒരു വയസുള്ള ഇതൾനെയും തേനീച്ച കുത്തി. മകളെ കുത്താതിരിക്കാൻ അമ്മ ശ്രമിച്ചതിനാൽ കൂടുതൽ കുത്തുകൾ 'അമ്മ മായയ്ക്കാണ് ഏറ്റത്. സാരമായി പരിക്കേറ്റ ഗൃഹനാഥനായ ചാക്കോയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ള മൂന്നു പേര് പാലാ ജനറൽ ആശുപത്രിയിലാണ്. നാട്ടുകാർ പോലീസിലും ,വനം വകുപ്പിലും, ഫയർ ഫോഴ്‌സിലും വിവരം അറിയിച്ചിട്ടുണ്ട്.














































































