കാലവർഷം രാജ്യത്തു നിന്നു പൂർണമായും പിൻവാങ്ങി. തുലാവർഷം ഇന്നു മുതൽ തെക്കേ ഇന്ത്യയിൽ ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നാളെയോടെ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യത. പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ചക്രവാതച്ചുഴി വരുന്ന 48 മണിക്കൂറിനുള്ളിൽ തെക്കൻ ബംഗാൾ ഉൾക്കടലിൽ ന്യുനമർദമായി മാറാൻ സാധ്യത.












































































