പ്രശസ്ത സംഗീതജ്ഞ തൃപ്പൂണിത്തുറ ഗിരിജ വർമ്മ(66) അന്തരിച്ചു. ആകാശവാണി തിരുവനന്തപുരം തൃശ്ശൂർ നിലയങ്ങളിൽ സ്റ്റാഫ് ആർട്ടിസ്റ്റ് ആയിരുന്നു. ശാസ്ത്രീയ സംഗീതം, ലളിത സംഗീതം എന്നിവയിൽ ആകാശവാണിയിൽ എ ഗ്രേഡ് കലാകാരി ആയിരുന്നു. നിരവധി ഭക്തിഗാനങ്ങൾ പാടിയിട്ടുണ്ട്. കേന്ദ്രസർക്കാർ ഫെല്ലോഷിപ്പിൽ ഡി. കെ പട്ടമ്മാളുടെ കീഴിൽ ഉപരിപഠനം നടത്തിയിരുന്നു.
