117 ചട്ടങ്ങളിൽ ഇരുനൂറിലധികം ഭേദഗതികളാണു വരുന്നത്. കേരളത്തിന്റെ സ്‌ഥലപരമായ പരിമിതികളും സവിശേഷതകളും പരിഗണിച്ചു പ്രത്യേക ഇളവുകളും നൽകും. തദ്ദേശ അദാലത്തിലും നവകേരള സദസ്സിലും ഉയർന്ന നിർദേശങ്ങൾ ഉൾക്കൊള്ളിച്ചാണ് നടപടി. ഉയരം പരിഗണിക്കാതെ,3229.17 ചതുരശ്രഅടി വരെ വിസ്തീർണമുള്ള ഇരുനില വീടുകൾക്ക് അപേക്ഷിച്ചാലുടൻ കെട്ടിടനിർമാണ പെർമിറ്റ് നൽകും.
ഇതടക്കമുള്ള ഭേദഗതികൾ നിയമവകുപ്പിന്റെ പരിശോധനകൂടി പൂർത്തിയായാൽ വിജ്ഞാപനമാകും.
നിലവിൽ 7 വരെ മീറ്റർ ഉയരമുള്ള വീടുകളെയാണ് സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് ലഭിക്കുന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി യിരിക്കുന്നത്.
വാണിജ്യ കെട്ടിടങ്ങൾക്ക് സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് നൽകാനുള്ള വിസ്‌തീർണവും വർധിപ്പിക്കും. നിലവിൽ 1076.39 ചതുരശ്രഅടി എന്നത് 2690.98 ചതുരശ്ര അടിയാക്കും.












































































