ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഉണ്ടായ ശക്തമായ കാറ്റിലാണ് വീടിന്റെ മേൽക്കൂര തകർന്നത്. വീടിന്റെ മേൽക്കൂര ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞിരുന്നത്. അത് 30 മീറ്ററോളം അകലേക്ക് പറന്നു പോകുന്ന രീതിയിലുള്ള കാറ്റാണ് വീശിയടിച്ചത്. പാത്താമുട്ടം പാമ്പൂരംപാറ പാറയിൽ പി.ഐ. ബിജുവിന്റെ വീടാണ് കാറ്റത്ത് നശിച്ചത്. ഈ സമയം 20 വയസ്സുള്ള മകൾ ബിയാമോൾ വീടിനുള്ളിൽ ഉണ്ടായിരുന്നു. ഓടി രക്ഷപ്പെടുകയായിരുന്നു. അപായമൊന്നും സംഭവിച്ചില്ല.