അതേസമയം, മ്യൂസിയം വളപ്പില്‍ പ്രഭാത സവാരിക്കിറങ്ങിയ ഡോക്ടറായ യുവതിയെ ആക്രമിച്ചയാളും കുറവന്‍കോണത്ത് വീട്ടില്‍ കയറിയ ആളും ഒന്നു തന്നെ എന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ ആയിരുന്നു യുവതിയെ അജ്ഞാതന്‍ ആക്രമിച്ചത്. സംഭവം നടന്നിട്ട് ആറു ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്തതില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ സംശയമുള്ളവരെ കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ ആക്രമിച്ചയാള്‍ ഇല്ലെന്ന് യുവതി പറഞ്ഞതോടെ അവരെ വിട്ടയക്കുകയായിരുന്നു.