പാലക്കാട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി സൂര്യാതപമേറ്റു. പാലക്കാട് ആനക്കരിയിലാണ് സംഭവം. ശരീരത്തിൻ്റെ പുറത്ത് പൊള്ളലേറ്റ കൂടല്ലൂർ സ്വദേശി നിഖിൽ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ പകൽ പതിനൊന്ന് മണിയോടെ ആനക്കരയിൽ ബസ് കാത്തുനിൽക്കുന്നതിനിടെയാണ് നിഖിലിന് സൂര്യാതപമേറ്റത്. കഴുത്തിന് പുറകുവശത്താണ് പൊള്ളലേറ്റത്. ശരീരത്തിൽ വലിയ തോതിൽ നീറ്റൽ അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടിലെത്തി ഷർട്ട് അഴിച്ച് പരിശോധിച്ചപ്പോഴാണ് സൂര്യാതപമേറ്റതായി അറിഞ്ഞത്. തുടർന്ന് ചികിത്സ തേടുകയായിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കോട്ടയത്താണ്.
