നാഗർകോവിൽ : പതിനായിരം രൂപ കൈക്കൂലിവാങ്ങിച്ച ജില്ലാ ഫോറസ്റ്റ് ഫയർ കൺട്രോൾ ഓഫീസിലെ ജീവനക്കാരൻ അറസ്റ്റിൽ . നാഗർകോവിലെ വടശ്ശേരി ജില്ലാ ഫോറസ്റ്റ് ഫയർ കൺട്രോൾ ഓഫീസിലാണ് സംഭവം. കന്യാകുമാരി വിജിലൻസ് അഡീഷണൽ പോലീസ് സൂപ്രണ്ട് ഐക്ടർ ധർമ്മാരജിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് ബൂത്തപാണ്ടി സ്വദേശി പോൾരാജ് (40) നെയാണ് അറസ്റ്റ് ചെയ്തത്. ജില്ലാ ഫോറസ്റ്റ് ഫയർ കൺട്രോൾ ഓഫീസിൽ എൻ.ഒ.സി സർട്ടിഫിക്കറ്റ് ആവശ്യമായി എത്തിയ കുലശേഖരപുരം സ്വദേശി മഹാരാജപിള്ളയോടെയാണ് ജീവനക്കാരയായ പോൾരാജ് 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. 10,000 രൂപ നൽകിയാൽ ഉടൻ എൻ.ഒസി സർട്ടിഫിക്കറ്റ് കിട്ടുമെന്ന് പറഞ്ഞു. അല്ലാത്തപക്ഷം ലഭിക്കില്ലെന്നും പോൾരാജ് മഹാപരാജ പിള്ളയോട് വ്യക്തമാക്കി. ഇതോതുടർന്ന് മഹാരാജ പിള്ള തന്നോട് കന്യാകുമാരി ജില്ലാ ഫോറസ്റ്റ് ഫയർ കൺട്രോൾ ഓഫീസിലെ ജീവനക്കാരൻ കൈക്കൂലി ആവശ്യപ്പെട്ടായിതായി ആൻറി കറപ്ഷൻ വിജിലൻസിന് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് ഉദ്യോഗസ്ഥർ ഉപദേശപ്രകാരം മഹാരാജപിള്ള ജില്ലാ ഫോറസ്റ്റ് ഫയർ കൺട്രോൾ ഓഫീസിലെത്തി പോൾരാജ് പറഞ്ഞ 10,000 രൂപ കൈക്കൂലി നൽകി. ഇതേത്തുടർന്ന് മഹാരാജപിള്ളയുടെ പിന്നാലെ എത്തിയ വിജിലൻസ് അഡീഷണൽ പോലീസ് സൂപ്രണ്ട് ധർമ്മരാജിന്റെ സംഘം കൈയോടെ പോൾരാജിനെ പിടികൂടുകയായിരുന്നു.