കോട്ടയം :പ്രവിത്താനത്തെ വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പന്ത്രണ്ടുവയസുകാരി മരിച്ചു. അന്തിനാട് സ്വദേശി സുനിലിന്റെ മകള്‍ അന്നമോള്‍ സുനില്‍ ആണ് മരിച്ചത്. അന്നമോള്‍ അമ്മ ജോമോള്‍ക്കൊപ്പം സ്കൂട്ടറില്‍ സഞ്ചരിച്ചപ്പോള്‍ അമിതവേഗത്തില്‍ എത്തിയ കാർ ഇടിക്കുകയായിരുന്നു.
സംഭവസ്ഥലത്ത് വെച്ച് തന്നെ ജോമോള്‍ മരിച്ചു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്ന് ആയി. അമിതവേഗത്തിലെത്തിയ കാർ രണ്ട് സ്കൂട്ടറുകള്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഒരു സ്കൂട്ടറിലുണ്ടായിരുന്നത് മേലുകാവ് സ്വദേശിയായ ധന്യ സന്തോഷാണ്. മറ്റൊരു സ്കൂട്ടറില്‍ തിടനാട് സ്വദേശിയായ ജോമോള്‍ ബെന്നിയും 12 വയസുള്ള മകളുമായിരുന്നു ഉണ്ടായിരുന്നത്.
ഇടിയുടെ ആഘാതത്തില്‍ തെറിച്ച് ഇവർ റോഡിലേക്ക് വീഴുകയായിരുന്നു. കാർ ഓടിച്ചിരുന്ന വിദ്യാർഥി നെടുങ്കണ്ടം ചെറുവിള ചന്തൂസ് ത്രിജിയെ (24) അറസ്റ്റുചെയ്തതായി പോലീസ് അറിയിച്ചു. ഇയാള്‍ക്കെതിരേ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്.