യുഎഇയിൽ ജോലി തിരയുന്നവർക്ക് ഇതാ അവസരം. സ്വകാര്യ മേഖലയിലാണ് ഒഴിവുകൾ. എച്ച്ആർ, അഡ്മിൻ, നഴ്സുമാർ, ടെക്നീഷ്യൻ തുടങ്ങി നിരവധി ഒഴിവുകളുണ്ട്. യോഗ്യ, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദവിവരങ്ങൾ അറിയാം.
റിലേഷൻഷിപ്പ് ഓഫീസർ
ബാങ്കിംഗ് മേഖലയിൽ കുറഞ്ഞത് ആറുമാസം മുതൽ ഒരു വർഷം വരെ പ്രവർത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. സ്വദേശത്തെ ബാങ്കിംഗ് സെയിൽസിലെ പ്രവർത്തിപരിചയവും പരിഗണിക്കും. അടിയന്തിരമായി ജോലിയിൽ പ്രവേശിക്കാൻ കഴിയുന്നവർക്കാണ് മുൻഗണന.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 3000-5000 ദിർഹം വരെ ശമ്പളവും ആകർഷകമായ ഇൻസെന്റീവുകളും ലഭിക്കും. യുഎഇയിൽ താമസിക്കുന്നവർക്ക് മാത്രമേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ സാധിക്കൂ.
രണ്ട് വർഷത്തെ എംപ്ലോയ്‌മെന്റ് വിസയും ഉൽപ്പന്നങ്ങളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചുമുള്ള പരിശീലനവും ഉദ്യോഗാർത്ഥികൾക്ക് ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് recruit.eib1@gmail.com എന്ന ഇമെയിൽ വിലാസത്തിലോ +971554814936 എന്ന വാട്ട്സ്ആപ്പ് നമ്പറിലോ റെസ്യൂമെ അയയ്ക്കാവുന്നതാണ്.
ഫിറ്റ്-ഔട്ട് വർക്ക്സ് സൈറ്റ് എഞ്ചിനീയർ
ഡിസൈൻസ് & ഡൈമെൻഷൻസ് ഇന്റീരിയർ ഡിസൈൻസ് എൽഎൽസി ഫിറ്റ്-ഔട്ട് വർക്ക്സ് സൈറ്റ് എഞ്ചിനീയറെ തേടുന്നു യുഎഇയിൽ അഞ്ച് വർഷത്തിൽ കൂടുതൽ പ്രവർത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. മികച്ച ആശയവിനിമയ ശേഷിയും ഉയർന്ന നിലവാരമുള്ള പ്രോജക്റ്റുകൾ നൽകാനുള്ള കഴിവും അഭികാമ്യം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് raj@designsdid.com എന്ന ഇമെയിൽ വിലാസത്തിൽ സിവി അയയ്ക്കാം. കൂടുതൽ വിവരങ്ങൾ www.designsdid.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
പിആർ അസിസ്റ്റന്റ് ദുബായിലെ അൽ അവിറിൽ പിആർ അസിസ്റ്റന്റ് തസ്തികയിൽ ഒഴിവ്. പരുരുഷൻമാർക്കാണ് അപേക്ഷിക്കാനാകുക. ബിരുദം നിർബന്ധമാണ്. പ്രവർത്തിപരിചയമുള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം. മൈക്രോസോഫ്റ്റ് ഓഫീസ് (വേഡ്, എക്സൽ, ഔട്ട്ലുക്ക്) എന്നിവയിൽ പ്രാവീണ്യം ആവശ്യമാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ cv@farzana.com എന്ന ഇമെയിൽ വിലാസത്തിലേക്ക് സിവി അയക്കുക.
എച്ച്ആർ ഓഫീസർ
വുഡ്‌ലെം പാർക്ക് സ്കൂൾ തങ്ങളുടെ ദുബായ് ശാഖയിലേക്ക് എച്ച്ആർ ഓഫീസർമാരെ ക്ഷണിക്കുന്നു. ഹ്യൂമൻ റിസോഴ്‌സസ് മേഖലയിൽ പ്രായോഗിക പരിചയം നിർബന്ധമാണ്. ഉടൻ ജോലിയിൽ പ്രവേശിക്കാൻ കഴിയുന്നവർക്കാണ് മുൻഗണന. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ അപേക്ഷ, കവർ ലെറ്റർ, ഏറ്റവും പുതിയ ഫോട്ടോ എന്നിവ careers@woodlemschools.ae എന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്‌ക്കേണ്ടതാണ്.
നഴ്സ് ടെക്നീഷ്യൻ ഒഴിവുകൾ
സേഹാ ക്ലിനിക്കിൽ ഒഴിവുകൾ. വിവിധ വിഭാഗങ്ങളിലായി നഴ്സുമാരേടും ടെക്നീഷ്യൻമാരുടേയും ഒഴിവുകളാണ് ഉള്ളത്. വിശദമായി നോക്കാം നഴ്‌സ് (ഡെർമറ്റോളജി) - കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.
നഴ്‌സ് (ഹോം കെയർ) - ഹോം കെയർ രംഗത്തെ മുൻപരിചയം ആവശ്യമാണ്. ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ് (ഹോം കെയർ) - ഹോം സെറ്റിംഗ്സിൽ പരിചയമുള്ളവർക്ക് മുൻഗണന.കാർഡിയോവാസ്കുലാർ ടെക്നീഷ്യൻ - ബന്ധപ്പെട്ട ക്ലിനിക്കൽ പരിചയം ആവശ്യമാണ്.
സോണോഗ്രാഫർ (ഡയഗ്നോസ്റ്റിക് ഇമേജിംഗ്) - ഡയഗ്നോസ്റ്റിക് ഇമേജിംഗിൽ വൈദഗ്ധ്യം ഉണ്ടായിരിക്കണം.എല്ലാ തസ്തികകൾക്കും ഡി ഒ എച്ച്, ഡി എച്ച് എ, എം ഒ എച്ച് ലൈസൻസ് നിർബന്ധമാണ്. താൽപര്യമുള്ളവർ ahsjobs@seha.ae എന്ന വിലാസത്തിൽ സി.വി അയയ്ക്കുക.
ടെലി കോളർ- അഡ്മിൻ തസ്തികയിൽ ഒഴിവ്
കരിയർ ലോഞ്ചർ ബുർദുബായിലെ ഓഫീസിലേക്ക് പരിചയസമ്പന്നയായ ടെലികോളറെയും അഡ്മിൻ സ്റ്റാഫിനെയും തേടുന്നു. മുഴുവൻ സമയ ജീവനക്കാരെയാണ് ആവശ്യം.
അപേക്ഷകർക്ക് ടെലികോളർ, ടെലിമാർക്കറ്റർ അല്ലെങ്കിൽ സമാനമായ റോളുകളിൽ മുൻപരിചയം ഉണ്ടായിരിക്കണം. ടീമായി പ്രവർത്തിക്കാനുള്ള കഴിവോടൊപ്പം ഒറ്റയ്ക്ക് കാര്യങ്ങൾ ചെയ്യാനുള്ള പ്രാപ്തിയും അഭികാമ്യമാണ്. മികച്ച ആശയവിനിമയ ശേഷിയും ആവശ്യമാണ്.ഇന്ത്യൻ പൗരത്വമുള്ള, വനിതകൾക്ക് മാത്രമാണ് ഈ ഒഴിവിലേക്ക് അപേക്ഷിക്കാൻ കഴിയുക. താല്പര്യമുള്ളവർക്ക് സ്വന്തം റെസ്യൂമെ nidhi.marwah@careerlauncher.com, purnima.bhatia@careerlauncher.com എന്നീ ഇമെയിൽ വിലാസങ്ങളിലേക്ക് അയക്കാവുന്നതാണ്.