ഫൈനലിൽ പരമ്പരാഗത വൈരികളായ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് തകർത്താണ് ടീം ഇന്ത്യയുടെ കിരീട നേട്ടം. പാക്കിസ്ഥാൻ ഉയർത്തിയ 147 റൺസ് വിജയ ലക്ഷം രണ്ട് പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു. ടൂർണ്ണമെന്റിൽ ഒരു മത്സരവും തോൽക്കാതെയാണ് ടീം ഇന്ത്യയുടെ ജൈത്രയാത്ര.
53 പന്തിൽ 69 റൺസുമായി പുറത്താകാതെ നിന്ന തിലക് വർമ്മയുടെ പോരാട്ട വീര്യമാണ് ഫൈനലിൽ ഇന്ത്യയ്ക്ക് കരുത്തായത്. ശിവം ദുബെ (33), സഞ്ജു സാംസൺ ( 24 ) എന്നിവരും തിലക് വർമ്മയ്ക്ക് പിന്തുണ നല്കി.
നേരത്തെ സഹിസ്ബാദ ഫർഹാന്റെ അർധ സെഞ്ച്വറിയുടെ മികവിലാണ് പാക്കിസ്ഥാൻ 146 റൺസ് നേടിയത്. ഒരു വേള വിക്കറ്റ് നഷ്ടമില്ലാതെ 84 എന്ന നിലയിൽ നിന്നാണ് പാക്കിസ്ഥാൻ 146 റൺസിന് പുറത്താകുന്നത്.
ഇന്ത്യയ്ക്കായി കുൽദീപ് യാദവ് നാലും, ജസ്പ്രീത് ബുംമ്ര, വരുൺ ചക്രവർത്തി, അക്സർ പട്ടേൽ എന്നിവർ രണ്ട് വീതം വിക്കറ്റും വീഴ്ത്തി.