കൊച്ചി: കേരളം ഉറ്റുനോക്കുന്ന നടിയെ ആക്രമിച്ച കേസ് അന്തിമ തീർപ്പിലേക്ക്. കേസില്‍ ഡിസംബര്‍ എട്ടിന് വിധി പറയും. 28 സാക്ഷികളാണ് കേസില്‍ കൂറുമാറിയത്.
എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി ജഡ്ജിയാണ് കേസില്‍ വിധി പറയുന്നത്. പള്‍സർ സുനി ഒന്നാം പ്രതിയായ കേസില്‍, നടൻ ദിലീപാണ് എട്ടാം പ്രതി.
2017 ഫെബ്രുവരി 17 ന് രാത്രി 9 മണിക്ക് കൊച്ചി നഗരത്തിലൂടെ ഓടിയ കാറില്‍ വച്ചാണ് നടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്.












































































