നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രതിപക്ഷ നേതാവിൻ്റെ യാത്രക്ക് ശേഷം. സ്ഥാനാര്‍ത്ഥി പട്ടികക്ക് അന്തിമ രൂപം നല്‍കാന്‍ നാളെ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് സമിതിയുടെ യോഗം മാറ്റി വച്ചു.
പട്ടിക വൈകാനുള്ള സാധ്യത കഴിഞ്ഞ ദിവസം ഹൈക്കമാന്‍ഡുമായി ചര്‍ച്ചക്കെത്തിയ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് നല്‍കുകയും ചെയ്തിരുന്നു. സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപനത്തില്‍ യാതൊരു തിരക്കുമില്ലെന്നും തെരഞ്ഞെടുപ്പ് തീയതിയൊക്കെ പ്രഖ്യാപിക്കട്ടെയെന്നയിരുന്നു സണ്ണി ജോസഫിന്‍റെ പ്രതികരണം. ഇതിനിടെ കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി പി കെ കുഞ്ഞാലിക്കുട്ടി നാളെ ദില്ലിയില്‍ ചര്‍ച്ച നടത്തും.














































































