മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന മൊഹ്‌സിന കിദ്വായ് അന്തരിച്ചു. 94 വയസായിരുന്നു.
ഇന്നു പുലർച്ചെ ആശുപ്രതിയിൽ വച്ചായിരുന്നു അന്ത്യം.
നോയിഡ സെക്‌ടർ -40ലെ എഫ്-52-ാം നമ്പർ വീട്ടിൽനിന്ന് ഉച്ചകഴിഞ്ഞ് 3ന് മൃതദേഹം സംസ്‌കാരത്തിനായി കൊണ്ടുപോകും. നിസാമുദ്ദീൻ സെമിത്തേരിയിൽ വൈകുന്നേരം അഞ്ചോടെയാണ് സംസ്ക്‌കാരം. ഭർത്താവ്: ഖലീൽ ആർ. കിദ്വായ് മൂന്ന് പെൺമക്കളുണ്ട്.













































































