മൂന്നു വിക്കറ്റിന് ലങ്കയെ തോൽപ്പിച്ച് ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കി.
ലങ്ക ഉയർത്തിയ 275 റൺസ് വിജയലക്ഷ്യം ഇന്ത്യ അഞ്ച് പന്തുകൾ ബാക്കിനിൽക്കെ മറികടന്നു.
അർധസെഞ്ചുറിയുമായി പുറത്താകാതെനിന്ന ദീപക് ചാഹറിന്റെ (69) ബാറ്റിംഗ് മികവിലാണ് വിജയം അടിച്ചെടുത്തത്.
ചാഹറിന് പിന്തുണയുമായി ഭുവനേശ്വർ കുമാർ (19) പുറത്താകാതെ നിന്നു. എട്ടാം വിക്കറ്റിലെ ഇവരുടെ കൂട്ടുകെട്ട് 84 പന്തിൽ 84 റൺസ് ആണ് സ്വന്തമാക്കിയത്. അർധ സെഞ്ചുറി നേടിയ സൂര്യകുമാർ യാദവിന്റെയും (53) മനീഷ് പാണ്ഡെയുടേയും (37) കൃണാൽ പാണ്ഡയുടേയും (35) ഇന്നിംഗ്സും നിർണായകമായി.
ഏകദിന ത്തിൽ ലങ്കയുടെ തുടർച്ചയായ നാലാം തോൽവിയായിരുന്നു ഇത്.














































































