ബെംഗളൂരുവിൽ ജൂനിയർ വിദ്യാർത്ഥി സീനിയർ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു. ബസവനഗുഡിയിലെ ബിഎംഎസ് കോളജ് ഓഫ് എൻജിനീയറിങ്ങിലെ വിദ്യാർഥിനിക്കാണ് ദുരനുഭവം ഉണ്ടായത്. ശുചിമുറിയിലേക്ക് വലിച്ചിഴഞ്ഞ് കൊണ്ടുപോയി ജൂനിയർ വിദ്യാർഥി പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തിൽ കോളജിലെ അഞ്ചാം സെമസ്‌റ്റർ വിദ്യാർഥിയായ ജീവൻ ഗൗഡയെ (21) പൊലീസ് അറസ്റ്റ് ചെയ്‌തു. ഏഴാം സെമസ്റ്റർ വിദ്യാർഥിനിയാണ് പീഢനത്തിനിരയായത്. കഴിഞ്ഞ ഒക്ടോബർ 10 നാണ് സംഭവം. വിദ്യാർത്ഥിനിയുടെ പരാതിയിൽ ജീവനെതിരെ എഫ് ഐ ആർ രജിസ്ട്രർ ചെയ്തു.ജിസ്ട്രർ ചെയ്തു.