കമ്പം: അരിക്കൊമ്പന്റെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. തമിഴ്നാട് കമ്പം സ്വദേശി ബെൽരാജ് ആണ് മരിച്ചത്.
കമ്പം ടൗണിൽ അരിക്കൊമ്പൻ തകർത്ത ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നയാളാണ് ബെൽരാജ്. തലയ്ക്കേറ്റപരിക്കാണ്മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് ബെൽരാജ് മരിച്ചത്. അരിക്കൊമ്പൻ കമ്പം ടൗണിലൂടെ ഓടിനടക്കുകയും വാഹനങ്ങൾക്കുനേരെ ആക്രമണം അഴിച്ചുവിടുകയും ചെയ്യുന്നതിനിടെ കുത്തിമറിച്ച ഓട്ടോറിക്ഷയിൽ ഇരുന്നയാളാണ് ബെൽരാജ്. ഓട്ടോയുടെ ഡ്രൈവറായിരുന്നു.