തിരുവനന്തപുരം : കേരളത്തിന് ഓണസമ്മാനമായി അനുവദിക്കപ്പെട്ട വന്ദേഭാരത് ട്രെയിനിൻ്റെ സര്‍വീസ് ഞായാറാഴ്ച മുതല്‍ തുടങ്ങാൻ സാധ്യത.
കാസര്കോട്നിന്ന്തിരുവവന്തപുരത്തേക്ക് ആലപ്പുഴ വഴിയായിരിക്കും സര്‍വീസ്.
രാവിലെ 7 മണിക്ക് കാസര്‍കോട് നിന്ന് യാത്ര തുടങ്ങും. തിരുവനന്തപുരത്ത് ഉച്ചകഴിഞ്ഞ് 3.05 ന് എത്തും. തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 4.05 ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 11.55 ന് കാസര്‍കോട് എത്തും. ആഴ്ചയില്‍ ആറു ദിവസം സര്‍വീസുണ്ടായിരിക്കും.