പോപ്പുലർ ഫ്രണ്ട് ഹർത്താലുമായി ബന്ധപ്പെട്ട് പൊതുമുതൽ നശിപ്പിച്ച കേസ് ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. സ്വത്ത് വകകൾ കണ്ടു കെട്ടണമെന്ന ഉത്തരവ് നടപ്പിലാക്കുന്നതിലെ വീഴ്ച്ചയിൽ നിരുപാധികം മാപ്പപേക്ഷിച്ച സർക്കാർ മനപ്പൂർവ്വം വീഴ്ച്ച വരുത്തിയിട്ടില്ലെന്ന് കഴിഞ്ഞ തവണ ഹൈക്കോടതിയെ അറിയിച്ചിരുന്നു. രജിസ്ട്രേഷൻ വകുപ്പ് കണ്ടെത്തിയ സ്വത്തുവകകളുടെ കണ്ടുകെട്ടൽ നടപടികൾ ജനുവരി 15നകം പൂർത്തീകരിക്കുമെന്നും സർക്കാർ ഉറപ്പ് നൽകിയിരുന്നു. ഇത് സംബന്ധിച്ച വിശദാംശങ്ങൾ സർക്കാർ കോടതിയിൽ സമർപ്പിച്ചേക്കും.
