തിരുവല്ല: രാജിവെച്ച മുൻമന്ത്രി സജി ചെറിയാനെതിരെ ഭരണഘടന വിരുദ്ധ പരാമർശത്തിൽ കേസെടുക്കാൻ തിരുവല്ല മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.
സംഭവം നടന്ന മല്ലപ്പള്ളി പ്രദേശം ഉൾപ്പെടുന്ന കീഴ്.വായ്പൂർ പോലീസ് സ്റ്റേഷനിലാണ് അദ്ദേഹത്തിനെതിരെ കേസെടുക്കുക. എറണാകുളം സ്വദേശിയായ അഭിഭാഷൻ സമർപ്പിച്ച പരാതിയിലാണ് ഭരണഘടന വിരുദ്ധ പ്രസംഗത്തിൽ കേസെടുക്കാൻ ഉത്തരവായത്.