ഭുപേന്ദ്ര പട്ടേൽ നാളെ ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേൽക്കും. വിജയ് രൂപാനി രാജിവച്ച ഒഴിവിൽ ബിജെപി നിയമസഭാ കക്ഷി നേതാവായി ഭുപേന്ദ്ര പട്ടേലിനെ ഇന്ന് തിരഞ്ഞെടുത്തു.
ഘട്ട്ലോഡിയ മണ്ഡലത്തിൽ നിന്ന് 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 1.17 ലക്ഷം വോട്ടിൻ്റെ റെക്കോർഡ് ഭൂരിപക്ഷത്തിനാണ് 59 കാരനായ ഭുപേന്ദ്ര പട്ടേൽ ജയിച്ച്.
നിയമസഭയിൽ കന്നിക്കാരനായ പട്ടേൽ മുൻമുഖ്യമന്ത്രി ആനന്ദിബെൻ പട്ടേലിൻ്റെ കടുത്ത അനുയായിയാണ്.