വനം മന്ത്രിക്ക് മാനവും നാണവുമില്ലേയെന്നും നട്ടെല്ലുണ്ടെങ്കില്‍ മന്ത്രി രാജി വയ്ക്കണമെന്നും സുധാകരന് ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി കളവ് പറയുകയാണ്. എല്ലാ തെളിവുകളും ഓരോ ദിവസവും പുറത്ത് വരുന്നു.
കെ റെയിലില്‍ പദ്ധതിയില്‍ സര്‍ക്കാര്‍ ഹിത പരിശോധന നടത്തണം. ഹിതപരിശോധന നടത്തിയാല്‍ 85 ശതമാനും പേരും എതിര്‍ക്കും. കെ റെയില്‍ ഖജനാവ് കൊള്ളയടിക്കാന്‍ ഉള്ള പദ്ധതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എംജി സര്‍വകലാശാലയിലെ ഗവേഷകയുടെ സമരം ദളിത് വിഭാഗത്തിന്റെ ആത്മവീര്യത്തിന് തെളിവ് ആണ്.ന്യായമായ ആവശ്യം പോലും സര്‍ക്കാരും സര്‍വകലാശാലയും അനുവദിച്ചില്ലെന്നും അതാണ് സമരത്തിലേക്ക് പോയതെന്നും സുധാകരന് പറഞ്ഞു.