ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി വെള്ളിയാഴ്ച കുട്ടിക്കാനം മരിയൻ കോളേജിൽ എത്തുന്നു.
വിദ്യാർത്ഥികളുമായുള്ള സംവാദത്തിനാണ് രാഹുൽ ഗാന്ധി കോളേജിൽ എത്തുന്നത്.
വർക്കലയിൽ ശിവഗിരി മഠത്തിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുത്ത ശേഷം അവിടെ നിന്നു ഹെലികോപ്റ്റർ മാർഗം ആണ് രാഹുൽ ഗാന്ധി കുട്ടിക്കാനത്തേക്ക് എത്തുക.
കോളേജ് ഓഡിറ്റോറിയതിൽ ഉച്ചയ്ക്കു 1 മണി മുതൽ 2 വരെയാണ് വിദ്യാർഥികളുമായി സംസാരിക്കുക.













































































