സിസ്റ്റര്‍ അഭയ കേസില്‍ പ്രതികള്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി.
പ്രതികളായ ഫാ. തോമസ് കോട്ടൂരും, സിസ്റ്റര്‍ സെഫിയുമാണ് വിചാരണ നേരിടേണ്ടത്.
ഇരുവരും നല്കിയ പുന:പരിശോധന ഹര്‍ജി ഹൈക്കോടി തള്ളി. നാലാം പ്രതിയും ക്രൈംബ്രാഞ്ച് മുന്‍ എസ്പിയും ആയിരുന്ന കെ ടി മൈക്കിളിനെ പ്രതി സ്ഥാനത്ത് നിന്നും ഒഴിവാക്കി.
കോട്ടയം പയസ് ടെന്ത് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് 1992 മാര്‍ച്ച് 27-നാണ്. കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ പ്രതിയാക്കി സിബിഐ കുറ്റപത്രം നല്‍കിയിരുന്നു. എന്നാല്‍, വിചാരണ നടപടികളില്ലാതെതന്നെ ഫാ.ജോസ് പുതൃക്കയിലിനെ സിബിഐ കോടതി കുറ്റവിമുക്തനാക്കി.