ദേശീയപാതയുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ശ്രീ. നിതിൻ ഗഡ്കരിയുമായി ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തി.
കേരളത്തിലെ ദേശീയപാതാ നിർമ്മാണം വേഗത്തിൽ തന്നെ പൂർത്തീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ്നൽകി. ദേശീയപാതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചയിൽ അവതരിപ്പിച്ചപ്പോൾ അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.