കോഴിക്കോട് ചിത്രീകരണം പുരോഗമിക്കുന്ന ദാസേട്ടന്റെ സൈക്കിൾ എന്ന സിനിമയുടെ ലൊക്കേഷനിൽ ആണ് സംഭവം.
അസോസിയേറ്റ് ക്യാമറമാൻ ജോബിൻ ജോണിനാണ് കടിയേറ്റത്. ജോബിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു അടിയന്തിര ചികിത്സ നൽകി. പരിക്ക് ഗുരുതരമല്ലെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
ഹരീഷ് പേരടി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം അഖിൽ കാവുങ്ങൽ ആണ് സംവിധാനം ചെയ്യുന്നത്. ഹരീഷ് പേരടി ചിത്രത്തിൽ കേന്ദ്ര കഥാപത്രമായി എത്തും.