തമിഴ്നാട് മാർത്താണ്ഡം സ്വദേശിയായ ദേവരാജൻ 61 നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത് എന്നാണ് സൂചന.
ഇതേ വീടിന്റെ ഉടമ യുടെ രണ്ടാം ഭർത്താവാണ് മരിച്ച ദേവരാജൻ എന്നാണ് പ്രാഥമിക നിഗമനം.
രണ്ടുദിവസമായി പ്രദേശത്തുനിന്നും അതി രൂക്ഷമായ ദുർഗന്ധം ഉണ്ടായിരുന്നു.
ഇതേ തുടർന്ന് ഉച്ചയോടെ പ്രദേശവാസി നടത്തിയ പരിശോധനയിലാണ് വീടിന്റെ ബാത്റൂമിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം അഴുകിയ നിലയിലായിരുന്നു.
വിവരമറിഞ്ഞ് ചിങ്ങവനം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു വരികയാണ്.