ഇന്നു പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം.
രണ്ടുപേരെ ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാറും എറണാകുളം ഭാഗത്തേക്ക് പോയ കാറും ആണ് കൂട്ടിയിടിച്ചത്.
പോലീസും ഫയർഫോഴ്സും എത്തി കാർ വെട്ടിപ്പൊളിച്ചാണ് നാലുപേരെയും പുറത്തെടുത്തത്.
ഒരാൾ സംഭവസ്ഥലത്തും മറ്റൊരാൾ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്.
മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
അപകടത്തെത്തുടർന്ന് ബൈപ്പാസിൽ കൂടെയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.