തിരുവനന്തപുരം വിമാനത്താവളത്തിൽ രാവിലെ ഏഴിന് എത്തിക്കുന്ന മൃതദേഹം സ്വദേശമായ പുല്ലാട് രാവിലെ 11 ന് എത്തിക്കും. തുടർന്ന് രഞ്ജിത പഠിച്ച ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ ഉച്ചയ്ക്ക് 2.30 വരെ പൊതുദർശനം. സംസ്കാരം വൈകിട്ട് 4.30 ന് വീട്ടുവളപ്പിൽ. അമ്മ തുളസിയുടെ ഡിഎൻഎ പരിശോധനയിലൂടെയാണ് രഞ്ജിതയെ തിരിച്ചറിഞ്ഞത്.