മന്ത്രിയെ പുറത്താക്കിയതായി രാത്രി ഏഴു മണിക്ക് വാര്‍ത്താക്കുറിപ്പ് ഇറക്കിയ രാജ്ഭവൻ, 4 മണിക്കൂറിനു ശേഷം മുഖ്യമന്ത്രിക്ക് പുതിയ കത്ത് അയച്ചു. ഗവര്‍ണര്‍ ആറ്റോര്‍ണി ജനറലിന്റെ നിയമോപദേശം തേടിയെന്നും, മറുപടി കിട്ടും വരെ ആദ്യ ഉത്തരവ് മരവിപ്പിക്കുന്നു എന്നും ആണ് ഉള്ളടക്കം.
കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ്, ആര് എൻ രവിയുടെ തിടുക്കത്തിലുള്ള പിന്മാറ്റം എന്നാണ് സൂചന. ഗവര്‍ണര്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് സ്റ്റാലിൻ അറിയിച്ചിരുന്നു.