കൊച്ചി: സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് ഗ്രാമിന് 25 രൂപ വർധിച്ച് 5265 രൂപയായി. പവന് 200 രൂപ വർധിച്ച് 42,120 രൂപയിലെത്തി.മൂന്ന് ദിവസത്തിന് ശേഷമാണ് സ്വർണവില വീണ്ടും കൂടുന്നത്.കഴിഞ്ഞ രണ്ടുദിവസമായി വിലയിൽ 960 രൂപയുടെ കുറവുണ്ടായിരുന്നു. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 74 രൂപയാണ്. ഒരുഗ്രാം ഹാൾമാർക്ക് വെള്ളിക്ക് 90 രൂപയാണ്.ഫെബ്രുവരി നാലുമുതൽ 41920 രൂപയായിരുന്നു സ്വർണത്തിന് വില. ഫെബ്രുവരി രണ്ടിനായിരുന്നു ചരിത്രത്തിലെ ഏറ്റവും റെക്കോർഡ് വിലയുണ്ടായിരുന്നത്. അന്ന് 42,880 രൂപയായിരുന്നു സ്വർണവില.
