മുളവുകാട് നിന്ന് കാണാതായ മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി. മലപ്പുറത്തു നിന്നുമാണ് വിദ്യാർത്ഥികളെ കണ്ടെത്തിയത്. മലപ്പുറം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് ഇന്നലെ അർദ്ധരാത്രിയാണ് പൊലീസ് ഇവരെ കണ്ടെത്തിയത്. കുട്ടികളെ ഉടൻ കൊച്ചിയിൽ എത്തിക്കും. എട്ടാം ക്ലാസ് വിദ്യാർത്ഥികളായ രണ്ട് പെൺകുട്ടികളെയും ഒരു ആൺകുട്ടിയെയും ഇന്നലെയാണ് കാണാതായത്. രാവിലെ സ്കൂളിലേക്ക് എന്ന് പറഞ്ഞ് പോയതായിരുന്നു ഇവർ. വൈകിട്ട് തിരിച്ചെത്താതായതോടെ കുടുംബം പരാതി നൽകുകയായിരുന്നു.
