ഇന്ത്യ യുഎസ് വ്യാപാര കരാർ ചർച്ചകൾ ഇന്ന് ന്യൂയോർക്കിൽ പുനരാരംഭിക്കും. വാണിജ്യ മന്ത്രി പിയുഷ് ഗോയൽ നയിക്കുന്ന ഇന്ത്യൻ പ്രതിനിധി സംഘം ഇന്ന് ന്യൂയോർക്കിലെത്തും. യുഎസ് കോമേഴ്‌സ് സെക്രട്ടറി ഹൊവാർഡ് ലട്ട്നിക്ക്, യുഎസ് വ്യാപാര പ്രതിനിധി ജേമിസൺ ഗ്രിയർ, അസിസ്റ്റൻ്റ് വ്യാപാര പ്രതിനിധി ബ്രെൻഡൻ ലിഞ്ച് എന്നിവർ ചർച്ചകളുടെ ഭാഗമാകും. ഇരു രാജ്യങ്ങളും തമ്മിൽ ഒരു വ്യാപാര കരാർ ഉടൻ പ്രാവർത്തികമാക്കാനുള്ള ശ്രമങ്ങൾ സജീവമാണെന്നും വൃത്തങ്ങൾ പറയുന്നു.