വ്യാജരേഖയുണ്ടാക്കി മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യ ഗസ്റ്റ് ലക്ചറർ ജോലി നേടിയെന്ന കേസിൽ അഗളി പോലീസ് എറണാകുളം മഹാരാജാസിലെത്തി
അഗളി ഡിവൈഎസ്പിയുടെ നേത്യത്വത്തിലുള്ള സംഘം കോളേജിലെത്തി വൈസ് പ്രിൻസിപ്പൽ അടക്കമുള്ളവരുടെ മൊഴി രേഖപെടുത്തി.
ഇത്തരത്തിലൊരു എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്നും കോളേജിൽ നിന്ന് വിദ്യയ്ക്ക് സഹായമൊന്നും ലഭിച്ചിട്ടില്ലെന്നും വൈസ് പ്രിൻസിപ്പൽ മൊഴി നൽകി.
മറ്റ് അധ്യാപകരുടെയും മൊഴി പോലീസ് രേഖപെടുത്തി.കോളേജ് അധികൃതർ അന്വേഷണവുമായി പൂർണമായും സഹകരിച്ചെന്ന് ഡിവൈഎസ്പി മാധ്യമങ്ങളോട് പറഞ്ഞു.