കൊച്ചി: ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാൻ്റിലെ തീപിടുത്തത്തെ തുടർന്ന് ആരോഗ്യപരമായ മുൻകരുതലിൻ്റെ ഭാഗമായി സമീപപ്രദേശങ്ങളിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസം കൂടി ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. 13-03- 23(തിങ്കൾ), 14-03-23(ചൊവ്വ), 15- 03-23(ബുധൻ) ദിവസങ്ങളിൽ അവധിയായിരിക്കുമെന്ന് കലക്ടർ അറിയിച്ചു.വടവുകോട്-പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കളമശ്ശേരി മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നിവിടങ്ങളിലാണ് അവധി ബാധകമാവുക. അങ്കണവാടികൾ, കിൻ്റർഗാർട്ടൺ ഡേ കെയർ സെൻ്ററുകൾ എന്നിവയ്ക്കും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ, സ്കൂളുകൾക്കും പ്രൊഫഷണൽ കോളജുകൾക്കും അവധിയായിരിക്കും.
