കൊല്ലം: സ്കൂൾ ബസുകൾ അപകടത്തിൽപ്പെടുന്നത് പതിവായതോടെ സുരക്ഷാപരിശോധന ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെയാണ് പരിശോധന നടത്തുന്നത്. 'സേഫ് സ്കൂൾ ബസ്' എന്ന പേരിലാണ് പ്രത്യേക പരിശോധന നടത്താൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്.സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി സ്കൂൾ ബസുകളുടെ ഫിറ്റ്നെസ് പരിശോധന നടത്തിയിരുന്നു.സുരക്ഷാസംവിധാനങ്ങൾ ഇല്ലാത്ത ബസുകൾക്കെതിരെ നടപടിയെടുക്കും. ഒട്ടേറെ സ്കൂൾ ബസുകൾ അറ്റകുറ്റപ്പണി നടത്താതെ കുട്ടികളെ കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടിയെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.
