പന്തളം കൈപ്പുഴ ലക്ഷ്മിവിലാസം കൊട്ടാരത്തിൽ പരേതരായ അശ്വതി നാൾ അംബികാ തമ്പുരാട്ടിയുടെയും ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിൽ എ.കെ. രാജരാജവർമ്മയുടെയും പുത്രൻ വർമ്മ കെ ദിലീപ് (71) അന്തരിച്ചു. 2014 ലെ രാജപ്രതിനിധിയുമായിരുന്നു.
കൊച്ചിയിലെ ചോയ്സ് ഗ്രൂപ്പിലും, വേൾഡ് വൈഡ് ഷിപ്പിങ്ങ് കമ്പനിയിലും ഉദ്യോഗസ്ഥനായിരുന്നു.
ഭാര്യ: ഗിരിജ ദിലീപ് മുല്ലശ്ശേരി മഠം, വെള്ളാരപ്പള്ളി.
സഹോദരങ്ങൾ: വർമ്മ കെ പൃഥു , വർമ്മ കെ രഘു വർമ്മ കെ ജിഷ്ണു, മീരവർമ്മ
സംസ്കാരം വൈകുന്നേരം 3 ന് പന്തളം കുളനട, ലക്ഷ്മിവിലാസം കൊട്ടാര വളപ്പിൽ.
രാജകുടുംബാഗത്തിൻ്റെ നിര്യാണം മൂലം ആശൂലം ആയതിനാൽ പന്തളം വലിയ കോയിക്കൽ ക്ഷേത്രം കീഴ്പതിവ് അനുസരിച്ച് അടച്ചു. ശുദ്ധി ക്രിയകൾക്കു ശേഷം 16 ന് തുറക്കും.














































































