കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ദോശ തൊണ്ടയിൽ കുടുങ്ങി കുഞ്ഞിമംഗലം സ്വദേശി കമലാക്ഷി(60)യാണ് മരിച്ചത്. രാവിലെ പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെ ആയിരുന്നു അപകടം ഉണ്ടായത്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ശ്വാസംമുട്ടലും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുറച്ചുനാളുകളായി ശ്വാസംമുട്ടലും മറ്റ് ശാരീരിക അസ്വസ്ഥതകളുമായി ചികിത്സയിലായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.