കട്ടപ്പന : വിദേശ യാത്രയ്ക്ക് ടിക്കറ്റെടു ത്ത് നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങിയ ശേഷം ടിക്കറ്റെടുത്ത് നല്‍കാതെ ലക്ഷങ്ങള്‍ തട്ടിയ ട്രാവല്‍ ഏജന് സി ഉടമ പിടിയില്‍.
കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് സ്കൈലിങ്ക് ട്രാവല്‍ ഏജന്‍സി എന്ന സ്ഥാപനം നടത്തുന്ന കാഞ്ഞിരംന്താനം വീട്ടില്‍ സാബു(45) വാണ് കട്ടപ്പന പോലീസിന്റെ പിടിയിലായത്.
ഉപരിപഠനത്തിനും ജോലിക്കുമായി വിദേശരാജ്യങ്ങളില്‍ പോകുന്നതിനായി ഏജന്‍സിയെ സമീപിക്കുന്നവരുടെ കൈയില്‍ നിന്ന് പണം തന്റെ അക്കൗണ്ടി ലേക്ക് വാങ്ങിയ പ്രതി ടിക്കറ്റ് എടുത്ത് നല്‍കിയില്ല. ചോദിച്ച് വരുന്നവരെ പല ഒഴിവുകഴിവുകള്‍ പറഞ്ഞ് ഇയാള്‍ മടക്കിയയച്ചു.
25 പേരോളം ഇത്തരത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. അഞ്ച് കേസുകളെടുത്തിട്ടുണ്ട്.
സാമ്പത്തിക പ്രതിസ ന്ധി കാരണം ടിക്കറ്റ് നല്കാനായില്ലെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.
ഇയാള്‍ കാരണം നിരവധിപേര്‍ ഉപരിപഠനവും ജോലി യും നഷ്ടമായി കടക്ക ണിയിലായിരുന്നു.
ഒളിവില്‍ പോയ പ്രതിയെ കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ് മോന്റെ നേതൃത്വത്തില്‍ കട്ടപ്പന ഇന്‍സ്പക്ടര്‍ ടി.സി. മുരുകന്, എസ്ഐ ലിജോ പി. മണി എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.