കോഴിക്കോട് : വെങ്ങളത്ത് റെയിൽവേ ലൈനിൽ ഗർത്തം. നാട്ടുകാരുടെ ഇടപെടലിൽ ആണ് വലിയ അപകടം ഒഴിവായത്. വെങ്ങളം കൃഷ്‌ണകുളം ഭാഗത്ത് റെയിൽവേ ലൈനിന് നടുവിലായാണ് ബോളറുകൾ താഴ്ന്ന നിലയിൽ ഗർത്തം കാണപ്പെട്ടത്. ട്രെയിനുകൾ കടന്നുപോകുന്നതിനനുസരിച്ച് ഗർത്തത്തിൻ്റെ വലുപ്പം കൂടുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് നാട്ടുകാർ ഇടപെട്ടത്. തുടർന്ന് റെയിൽവെ അധികൃതർ സ്ഥലത്തെത്തി പ്രശ്‌നം പരിഹരിച്ച് സുരക്ഷ ഉറപ്പുവരുത്തുകയായിരുന്നു.