80-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാര പ്രഖ്യാപനങ്ങൾക്ക് തുടക്കമായി.ഹാസ്യനടൻ ജെറോഡ് കാർമൈക്കലിന്റെ ആതിഥേയത്വത്തിൽ ലോസ് ഏഞ്ചൽസിലാണ് പുരസ്‌കാര പ്രഖ്യാപനങ്ങൾക്ക് തുടക്കമായിരിക്കുന്നത്.ഇന്ത്യക്കു അഭിമാനമായി എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രം 'ആർആർആറി'ന് മികച്ച ഒറിജിനൽ സോങ് വിഭാഗത്തിൽ പുരസ്‌കാരം ലഭിച്ചു. എ.ആർ റഹ്മാന് ശേഷം ഗോൾഡൻ ഗ്ലോബ് വീണ്ടും ഇന്ത്യയിലെത്തിച്ചിരിക്കുകയാണ് 'ആർആർആർ'. രാജമൗലി ചിത്രത്തിൽ എം എ കീരവാണിയും മകൻ കാലഭൈരവയും ചേർന്ന് സംഗീതം നിർവഹിച്ച 'നാട്ടു നാട്ടു' എന്ന പാട്ടിനാണ് പുരസ്‌കാരം.എ.ആർ റഹ്മാൻ പുരസ്‌കാരം നേടി 14 വർഷങ്ങൾക്കു ശേഷമാണ് ഗോൾഡൻ ഗ്ലോബ് ഇന്ത്യയിലെത്തുന്നത്.
