പാര്ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി കേന്ദ്രം ഇന്ന് സർവകക്ഷി യോഗം വിളിച്ചു. യോഗം ഉച്ചയ്ക്ക് പാര്‍ലമെന്‍റ് അനക്സ് ബില്‍ഡിംഗില്‍ നടക്കും.യോഗത്തില്‍ സമ്മേളനത്തിന്‍റെ സുഗമമായ നടത്തിപ്പിന് എല്ലാ പാര്‍ട്ടികളുടെയും സഹകരണം സര്‍ക്കാര്‍ തേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബജറ്റ് സമ്മേളനം നാളെ ആരംഭിക്കും. രാഷ്ട്രപതി ദ്രൗപതി മുർമു നാളെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള കേന്ദ്രസർക്കാരിൻറെ അവസാന സമ്പൂർണ്ണ ബജറ്റ് ആണിത്.
