ഇടുക്കി: ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിപിഐഎം സുപ്രീംകോടതിയിൽ അപ്പീൽ നൽകും. സിപിഐഎം സംസ്ഥാന കമ്മിറ്റിയിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. നാളെത്തന്നെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാനാണ് പാർട്ടി തീരുമാനം. ഇടത് സ്ഥാനാർത്ഥി എ.രാജയുടെ തെരഞ്ഞെടുപ്പ് ഫലമാണ് ഹൈക്കോടതി റദ്ദാക്കിയത്.ഹൈക്കോടതി വിധിയെ നിയമപരമായി നേരിടുമെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗ്ഗീസ് പറഞ്ഞു. അനുകൂലമായ നിരവധി മുൻവിധികൾ ഉണ്ട്. രാജയ്ക്കെതിരായ കോൺഗ്രസ് ആരോപണം ജനങ്ങൾ തള്ളിയതാണ്. സംവരണത്തിന് യോഗ്യനാണ് എ രാജ. നിയമപരമായ മുഴുവൻ പഴുതുകളും ഉപയോഗിച്ച് ഉത്തരവിനെ നേരിടുമെന്നും സി.വി വർഗീസ് പറഞ്ഞു.
