എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ കസ്റ്റഡി കാലാവധി നീട്ടണമെന്ന് എന്‍ഐഎ. ഷാരൂക്കിനെ മൂന്ന് ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍ഐഎയുടെ ആവശ്യം.
ഷാരൂഖ് ചില പുതിയ വെളിപ്പെടുതലുകള്‍ നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇയാളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്.ഇയാളുടെബന്ധുക്കളെയും ചോദ്യം ചെയ്യണമെന്നും എന്‍ഐഎ പറയുന്നു. കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും.
ഷാറൂഖ് സെയ്ഫിയുമായി എന്‍ഐഎ സംഘം ഷൊര്‍ണ്ണൂരില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. റെയില്‍വെ സ്‌റ്റേഷനിലും പെട്രോള്‍ വാങ്ങിയ പമ്പിലും ഉള്‍പ്പടെയാണ് പ്രതിയുമായി എന്‍ഐഎ സംഘം തെളിവെടുപ്പ് നടത്തിയത്.
കേസന്വേഷണം എന്‍ഐഎ ഏറ്റെടുത്ത ശേഷം ആദ്യമായായിരുന്നു പ്രതിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിന് ശേഷമാണ് കൂടുതല്‍ ദിവസം ഷാറൂഖിനെ കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടത്.