കൊച്ചി: ഇന്ന് ഉച്ചയോടെ നിലമ്പൂരിൽ പോലീസ് അറസ്റ്റ് ചെയ്ത പ്രമുഖ മാധ്യമ പ്രവർത്തകനും മറുനാടൻ മലയാളി ഓൺലൈൻ മീഡിയ ചീഫ് എഡിറ്ററുമായ ഷാജൻ സ്കറിയക്ക് എറണാകുളം ജില്ലാ കോടതി ജാമ്യം നൽകി.ഷാജൻ സ്കറിയയെ ഉടൻ വിട്ടയക്കാൻ കോടതി ഉത്തരവിട്ടു.
ഹൈക്കോടതി ഉത്തരവിനെ തുടർന്ന് നിലമ്പൂർ പോലീസ് സ്റ്റേഷനിൽ ഹാജരായ ശേഷം പുറത്തിറങ്ങിയ മാധ്യമ പ്രവർത്തകൻ ഷാജൻ സ്കറിയയെ എറണാകുളത്ത് നിന്നെത്തിയ പോലീസ് മുഖ്യമന്ത്രിക്ക് ഡൽഹിയിൽ നിന്ന് ഒരാൾ അയച്ച ഇമെയിൽ പരാതിയുടെ പേരു പറഞ്ഞ് കസ്റ്റഡിയിൽ എടുത്ത് കൊച്ചിയിലേക്ക്കൊണ്ടുപോകുകയായിരുന്നു.
കോടതി അതിരൂക്ഷമായാണ് പോലീസിനെ വിമർശിച്ചത്.