ബലാത്സംഗ കേസിൽ റാപ്പർ വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ തിങ്കളാഴ്‌ച വരെ അറസ്റ്റ് ചെയ്യരുതെന്ന് പോലീസിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. വേടന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർക്കാൻ കൂടുതൽ രേഖകൾ ഹാജരാക്കാൻ പരാതിക്കാരിയുടെ അഭിഭാഷക കൂടുതൽ സമയം ആവശ്യപ്പെട്ടതോടെയാണ് കോടതി കേസ് ഇന്നത്തേക്ക് മാറ്റിയത്. വിവാഹ വാഗ്ദാനം നൽകി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം വിവാഹത്തിൽ നിന്ന് വേടൻ പിൻമാറിയെന്ന വാദം പരാതിക്കാരി കോടതിയിൽ ആവർത്തിച്ചിരുന്നു.