സംസ്ഥാനത്തെ തീരക്കടലിൽ ഈ മാസം 10 മുതൽ ജൂലൈ 31 വരെ ട്രോളിങ് നിരോധനം ഏർപ്പെടുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഈ കാലയളവിൽ മത്സ്യമേഖലയിലെ തൊഴിലാളികൾക്കു സൗജന്യ റേഷൻ നൽകും. തീരജില്ലകളിൽ 24 മണിക്കൂറും ഫിഷറീസ് കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. ഇതര സംസ്ഥാന ബോട്ടുകൾ നിരോധനത്തിനു മുൻപ് കേരളതീരം വിടണം. നിരോധനകാലത്ത് ഇൻബോർഡ് വള്ളത്തിനൊപ്പം ഒരു കാരിയർ വള്ളമേ അനുവദിക്കൂ.